അമെരിക്കയുടെ പിന്മാറ്റം വലിയ തിരിച്ചടിയാണ് സംഘടനയ്ക്ക് നല്‍കുക. 2021ല്‍ ട്രംപ് അധികാരത്തിലായിരുന്നപ്പോള്‍ കൊവിഡിനെതിരേ ലോകാരോഗ്യസംഘടന കാര്യമായി പ്രവര്‍ത്തിച്ചില്ലെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് നീക്കം.
കാലാവസ്ഥാ സംരക്ഷണത്തിനുള്ള പാരിസ് കരാറില്‍നിന്ന് അമെരിക്ക വീണ്ടും പിന്മാറിയിട്ടുമുണ്ട്. കരാറില്‍ നിന്നു പിന്മാറുന്നതറിയിച്ച് ഐക്യരാഷ്ട്ര സഭയ്ക്ക് നല്കുന്ന ഔദ്യോഗിക കത്തില്‍ ട്രംപ് ഒപ്പുവച്ചു. കൂടാതെ, സ്ത്രീ~ പുരുഷന് എന്നീ രണ്ട് ലിംഗങ്ങളെ മാത്രമേ യുഎസ് സര്‍ക്കാര്‍ അംഗീകരിക്കൂ എന്നും ട്രംപ് വ്യക്തമാക്കി. ഇതോടെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ അമെരിക്കയുടെ ഔദ്യോഗിക രേഖകളില്‍ നിന്നു പുറത്താകും.
2021ല്‍ ട്രംപിന്റെ തെരഞ്ഞെടുപ്പ് പരാജയത്തെത്തുടര്‍ന്ന് കലാപമുണ്ടാക്കിയ 1600 പേര്‍ക്ക് മാപ്പ് നല്‍കിയതാണ് മറ്റൊരു പ്രധാന ഉത്തരവ്. ക്യാപിറ്റോള്‍ ഹില്‍ ആക്രമണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഉപേക്ഷിക്കാന്‍ നീതിന്യായ വകുപ്പിന് നിര്‍ദേശം നല്കി. ഉടന്‍ തന്നെ അവര്‍ക്ക് പുറത്തിറങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ട്രംപ് അനുകൂലികളും പൊലീസുകാരും ഉള്‍പ്പെടെ അഞ്ച് പേര് കൊല്ലപ്പെട്ടു കലാപത്തില്‍ ട്രംപ് കുറ്റക്കാരനാണെന്ന് അമെരിക്കന്‍ നീതിന്യായ വകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍, അദ്ദേഹം വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതു കണക്കിലെടുത്ത് ഇതിനു ശിക്ഷ വിധിച്ചിരുന്നില്ല.
ഊര്‍ജ അടിയന്തരാവസ്ഥാ പ്രഖ്യാപനമാണ് മറ്റൊന്ന്. എണ്ണ ഖനനം ചെയ്യാന്‍ ആര്‍ട്ടിക് മേഖല തുറക്കുമെന്നും ആഭ്യന്തര ഊര്‍ജ ഉത്പാദനം പ്രോത്സാഹിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. മെക്സിക്കോ അതിര്‍ത്തിയിലെ അനധികൃത കുടിയേറ്റം ദേശീയ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുകയും ക്രിമിനല്‍ സംഘങ്ങളെ തീവ്രവാദ സംഘടനകളായി പ്രഖ്യാപിക്കുകയും ചെയ്തു.
പാനമ കനാലിന്റെ നിയന്ത്രണം തിരിച്ചുപിടിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. കനാല്‍ വഴിയുള്ള ചൈനയുടെ വ്യാപാരം തടയുകയാണ് ലക്ഷ്യമെന്ന് വിലയിരുത്തല്‍. വിദേശ പൗരന്മാര്ക്ക് ഉള്‍പ്പെടെ യുഎസില്‍ ജനിക്കുന്ന എല്ലാവര്ക്കും ഓട്ടോമാറ്റിക്കായി പൗരത്വം ലഭിക്കുന്ന നിയമം ഭേദഗതി ചെയ്യാനും തീരുമാനമായി.

Comments: